o *ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പുന്നോൽ മാപ്പിള എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു*
Latest News


 

*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പുന്നോൽ മാപ്പിള എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു*



*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം പുന്നോൽ മാപ്പിള എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു*



സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുന്നോൽ മാപ്പിള എൽ പി സ്കൂളിൽ വച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിന്റെ വക പഠനോപകരണങ്ങളുടെ വിതരണവും പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. 

വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. 


എ വി മുഹമ്മദ് ഫാഹിമിന്റെ സ്മരണാർത്ഥം ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ സംഭാവന ചെയ്ത ബാഗ് വിതരണം പഞ്ചായത്ത് മെമ്പർ ൾഹദിയ മധുരിമ നിർവഹിച്ചു.


വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം സ്കൂൾ മാനേജർ കെ പി അബ്ദുൽ ഗഫൂർ നിർവഹിച്ചു.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പുന്നോൽ തണൽ ഫൗണ്ടേഷൻ സംഭാവന നൽകിയ പഠനോപകരണങ്ങളുടെ വിതരണം പുന്നോൽ തണൽ ഫൗണ്ടേഷന്റെ ചെയർമാൻ പി എം അബ്ദുൾ നാസിർ നിർവഹിച്ചു.


പരിപാടിയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, സി.ആർ.സി കോ-ഓർഡിനേറ്റർ ഷീന, ഹെഡ്മിസ്ട്രസ് പി കെ ബിന്ദു, പുന്നോൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് ഹമീദ്, പിടിഎ പ്രസിഡൻ്റ് കെ പി സുമയ്യ, എസ്.ആർ.ജി കൺവീനർ എ പി ലത എന്നിവർ സംസാരിച്ചു. 


തുടർന്ന് മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പ്രകാശൻ മാവിച്ചേരിയുടെ നേതൃത്വത്തിൽ കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post