മാഹി എംഎൽഎ അഡ്വക്കറ്റ് അശോക് കുമാറിന് മാഹി ബസ്സിലീക്കയിൽ സ്വീകരണം നൽകി
മാഹി : പോണ്ടിച്ചേരിയിൽ നിന്ന് മാഹി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് മാഹിയിൽ എത്തിയ അഡ്വക്കേറ്റ് കുമാറിന് മാഹി ബസിലിക്ക ദേവാലത്തിൽ സ്വീകരണം നൽകി, ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സ്വീകരണം , സഹവികാരിമായ ഫാദർ ബിനോയ്, ഫാദർ ബിപിൻ ബെന്നറ്റ്, സിസ്റ്റർ അജി മരിയ, സിസ്റ്റർ എലീശ്വാ, ഡോക്ടർ ആന്റണി ഫെർണാണ്ടസ്, ജോസ് ബേസിൽ ഡിക്രൂസ്, പോൾ ഷിബു, ഷാജി പിണക്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, മാഹിയുടെ സമഗ്ര വികസനത്തിനായി തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് എംഎൽഎ മറുപടി പ്രസംഗത്തിൽ പറഞ്ഞു, വിവിധ സംഘടനയുടെ പ്രതിനിധികളും പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനങ്ങളും സ്വീകരണത്തിൽ സംബന്ധിച്ചു.

Post a Comment