o ഫിഫ ലോകകപ്പ് ഫുട്ബാളിൽ വളണ്ടിയർ കോഓഡിനേറ്ററായി പെരിങ്ങത്തൂർ സ്വദേശി പി. കെ. നൗഷാദ്
Latest News


 

ഫിഫ ലോകകപ്പ് ഫുട്ബാളിൽ വളണ്ടിയർ കോഓഡിനേറ്ററായി പെരിങ്ങത്തൂർ സ്വദേശി പി. കെ. നൗഷാദ്

 ഫിഫ ലോകകപ്പ് ഫുട്ബാളിൽ വളണ്ടിയർ  കോഓഡിനേറ്ററായി പെരിങ്ങത്തൂർ സ്വദേശി പി. കെ. നൗഷാദ് 



പെരിങ്ങത്തൂർ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ വളണ്ടിയർ  കോഓഡിനേറ്ററായി പെരിങ്ങത്തൂർ സ്വദേശി പി. കെ. നൗഷാദിന് ചുമതല ഇത് അഞ്ചാം തവണയാ ണ് ഫിഫ ലോകകപ്പിൽ ഒഫിഷ്യലായി നൗഷാദ് എത്തുന്നത്. ഇതിനായി 16ന് അദ്ദേഹം യു.എസ്.എയി ലേക്ക് പോകും. യു.എസ്. എ, കാനഡ, മെക്സികോ എന്നിവിടങ്ങളിലെ 16 നഗരങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫലോ കകപ്പിലെ പ്രധാന മലയാളി സാന്നിധ്യം കൂടിയാ ണ് ഈ അധ്യാപകൻ.

2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോ കകപ്പിലും 2014 ൽ ബ്രസിലിൽ നടന്ന ലോകകപ്പിലും മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വളൻറിയറായി മികച്ച സേവനമായിരുന്നു ഇദ്ദേഹം കാഴ്ച വെച്ചത്. ബ്രസീൽ ലോകകപ്പിലെ മികച്ച പ്രവർത്തനത്തിന്, നൗഷാദ് ഉൾപ്പെട്ട വളൻറിയർ ടീമിന് 2015ലെ ഫിഫ ഫെയർ പ്ലേ അവാർഡ് ലഭിച്ചിരുന്നു. പഠനകാലത്ത് കോളജ് കാമ്പസിൽനിന്ന് തുടങ്ങിയ വളന്റിയർ മികവാണ് ഫിഫ ലോകകപ്പിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിൻ്റെയും മുൻനിര വളന്റിയർ പദവിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ച ത്. പിഴവുകളില്ലാതെ മുൻ ലോകകപ്പുകളിൽ അനുഷ്ഠിച്ച സേവനം തുടർന്നുള്ള ഫിഫ സീസണുകളിൽ ഒഫിഷ്യലാകാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 


2018-റഷ്യൻ ലോകകപ്പിലും 2022-ലെ ഖത്തർ ലോകകപ്പിലും വളൻറിയർ കോഓഡിനേറ്റർ എന്ന വലിയ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബാളിന് പുതിയ മുഖം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണി ൽ കൊച്ചി വേദിയുടെ ടൂർണമെന്റ് ഓപറേഷൻ സ് മാനേജറായിരുന്നു നൗഷാദ്. ഐ.എസ്.എ ലിൻ്റെ രണ്ടാം പതിപ്പിൽ "കേരള ബ്ലാസ്റ്റേഴ്‌സ് ടി മിൻ്റെ എവേ ടീം കോഓഡിനേറ്റർ" എന്ന പദവി യും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 


കോളജ് പഠനകാലത്ത് കേരളത്തിലെ മികച്ച നാഷനൽ സർവിസ് സ്റ്റീം വളൻറിയർക്കുള്ള സംസ്ഥാന അ വാർഡ് ഇദ്ദേഹം നേടിയിട്ടുണ്ട്.ലോകകപ്പ് അനുഭവങ്ങൾ കോർത്തിണക്കി കാൽപ്പന്തിനൊപ്പം ഭൂഖണ്ഡങ്ങളിലൂടെ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഖത്തർ ടീമിലെ അംഗം മലയാളി തഹസിറിന് പുറമെ, ഒഫിഷ്യൽ വളൻറിയറുടെ കോഓഡിനേറ്ററായ പി.കെ. നന ഷാദിൻ്റെ സാന്നിധ്യവും മലയാളിക്ക് അഭിമാന മാവുകയാണ്. 


പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപ കനായ നൗഷാദ് മേക്കുന്നിലെ കുന്നോത്ത് നെല്ലിക്ക മമ്മു ഹാജിയുടെയും പി.കെ.ഖദിജയുടെ യും മകനാണ്.ഭാര്യ: സാബിറ, മക്കൾ: ഫാ ത്തി മസ്വാലിഹ, ആസിയ റഫാത്ത്, മുഹമ്മദ് അസിം

Post a Comment

Previous Post Next Post