o മന്ത്രിസഭാവികസനം വീണ്ടും മാറ്റിവച്ചു.*
Latest News


 

മന്ത്രിസഭാവികസനം വീണ്ടും മാറ്റിവച്ചു.*

 *മന്ത്രിസഭാവികസനം വീണ്ടും മാറ്റിവച്ചു.* 




പുതുച്ചേരി മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപിയും എൻ.ആർ. കോൺഗ്രസും തമ്മിൽ ഏകോപനം ഉണ്ടാകാത്തതിനാൽ മന്ത്രിസഭാവികസനം വീണ്ടും മാറ്റിവച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 17-ന്ന് നടത്തുകയും അന്നേ ദിവസം വകുപ്പുകൾ പ്രഖ്യാപിക്കുകയും ചെയ്യാനാണ് തീരുമാനം. 


മുഖ്യമന്ത്രിരംഗസാമിഗവർണർകൈലാഷ്നാഥനെ കണ്ടു മന്ത്രിസഭാ വികസനത്തിനായി കത്ത് നൽകി. ഗവർണർ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.


എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാഗുജറാത്ത്,ത്രിപുരസന്ദർശനത്തിലായിരുന്നതിനാൽ ഫയൽ രാഷ്ട്രപതിക്ക് അയക്കാനായില്ല. പിന്നീട്രാഷ്ട്രപതിയുടെ അനുമതി ലഭിച്ചശേഷം സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു വിവരം. എന്നാൽ അനുമതി വീണ്ടും വൈകി.


രാഷ്ട്രപതിയുടെ അനുമതി ഇപ്പോൾ ലഭിച്ചു എന്ന് ഗവൺമെന്റ് ഓഡർ ഇറങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഇത് പ്രകാരം ആർ. രാജവേലു,ശിവകൊളുന്ത്,ജി എൻ 

എസ്സ് രാജശേഖരൻ എന്നിവർ മന്ത്രിയാവും

. ആറാമത്തെ മന്ത്രി തട്ടാൻചവിടി മണ്ഡലത്തിലെ ഇലക്ഷന്ശേഷം പ്രഖ്യാപിക്കും. 


പുതുച്ചേരി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മറ്റു നാല് സംസ്ഥാനങ്ങളിലും മന്ത്രിസഭ പൂർണരൂപത്തിൽ നിലവിൽ വന്നു. എന്നാൽ പുതുച്ചേരിയിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും വൈകുന്നതിൽ ബിജെപി അതൃപ്തി പ്രകടിപ്പിച്ചു.


ജൂൺ 11-ന് ഡൽഹിയിൽ നിതി ആയോഗ് യോഗം നടക്കുന്നതിനാൽ മുഖ്യമന്ത്രിക്ക് അതിൽ പങ്കെടുക്കണം. കൂടാതെ മന്ത്രിയാകാൻപോകുന്നഎംഎൽഎയുടെ കുടുംബപരിപാടിയും അന്നേദിവസം ഉള്ളതിനാൽ ജൂൺ 11-ലെ മന്ത്രിസഭാ വികസനം അടുത്ത ആഴ്ചയിലേക്ക് മാറ്റി.


ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച്, ജൂൺ17ന്മന്ത്രിമാരുടെസത്യപ്രതിജ്ഞയും അന്നുതന്നെവകുപ്പുവിഭജനപ്രഖ്യാപനവും നടത്താനാണ് തീരുമാനം. തുടർന്ന് സ്പീക്കർ തിരഞ്ഞെടുപ്പും നാമനിർദ്ദേശ എംഎൽഎമാരുടെ പേരുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. 


പുതിയ മന്ത്രിസഭാ വികസനത്തിന് രംഗസ്വാമി നൽകിയ വിലയെന്തെന്ന് കാത്തിരുന്ന് കാണാം. ബി ജെ പി അയയാൻ കാരണമെന്തെന്ന രഹസ്യം വരും ദിവസങ്ങളിൽ പുറത്തുവരും. നിശ്ചയിച്ച തീയതിയിൽ തന്നെ മന്ത്രിസഭാ വികസനം നടക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post