o മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു
Latest News


 

മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു

 മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു 



മയ്യഴി : മത്സ്യ തൊഴിലാളികൾക്ക് നൽകിവരുന്ന വാർദ്ധക്യ പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതിനെ തുടർന്ന് മാഹി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചേമ്പറിൽ മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ  തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അധികൃതർ പോണ്ടിച്ചേരിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തുകയും വരും ദിവസങ്ങളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അറിയിക്കുകയും ചെയ്തു. 15-നകം പെൻഷൻ തുക വിതരണം ചെയ്യുമെന്ന ഉറപ്പാണ് അധികൃതർ തൊഴിലാളികൾക്ക് നൽകിയത്.

​മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗം യു ടി സതീശൻ, മാഹി ഡിവിഷൻ പ്രസിഡന്റ് എം ആനന്ദൻ, ഭാരവാഹികളായ ടി സുധീഷ്, എം പുരുഷു, സി കെ ഹുസൈൻ, സി പി മിത്രൻ, വി സി പ്രദീപൻ, വി സുരൻ, കെ റഫീക്ക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ​പെൻഷൻ മുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രതിനിധികൾ മാഹി എംഎൽഎ അഡ്വ.  ടി. അശോക് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകുകയും ചെയ്തു.  എംഎൽഎ പുതുച്ചേരിയിലെ ഉന്നത അധികാരികളുമായി ഫോണിൽ ബന്ധപ്പെടുകയും പെൻഷൻ അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post