o 2027 സെൻസസിന് : മാഹിയിൽ തുടക്കമായി
Latest News


 

2027 സെൻസസിന് : മാഹിയിൽ തുടക്കമായി

 2027  സെൻസസിന് : മാഹിയിൽ തുടക്കമായി


മാഹി : 2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസിന് മാഹിയിൽ തുടക്കമായി. രണ്ട് ഘട്ടങ്ങളിൽ നടക്കുന്ന ഇതിൻ്റെ ആദ്യഘട്ടത്തിന് മാഹിയിൽ തുടക്കമായി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. 2026 ജൂൺ 1 മുതൽ 30 വരെയായിട്ടാണ് ആദ്യഘട്ടം മാഹിയിൽ നടക്കുക. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്‌മാർട്ട്ഫോണിലെ അപ്പ് വഴിയാണ് ശേഖരിക്കുന്നത്.


    ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി. മേൽക്കൂര,കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ. വാഹനങ്ങൾ മൊബൈൽ തുടങ്ങിയവ ഉൾപെടും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും.അടുത്ത വർഷം ഫെബ്രുവരി നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതാണ്. ഇവ ഇന്ത്യൻ വിവരാവകാശ അപേക്ഷനിയമപ്രകാരവും ലഭ്യമാകില്ല.

      75 ബ്ലോക്കുകളായി തിരിച്ച മാഹിയിലെ സെൻസസ് പ്രവർത്തനങ്ങൾക്കായി 75 എന്യൂമറേറ്റർമാരും 10 സൂപ്പർവൈസർമാരും ആണ് വിവരങ്ങൾ ശേഖരിക്കുന്നത്.

Post a Comment

Previous Post Next Post