o പരിസ്ഥിതി ദിനം ആചരിച്ചു
Latest News


 

പരിസ്ഥിതി ദിനം ആചരിച്ചു

 പരിസ്ഥിതി ദിനം ആചരിച്ചു



പന്തക്കൽ  :  പരിസ്ഥിതിസംരക്ഷണം  എന്ന  മഹായജ്ഞത്തെ  സ്വാനുഭവാധിഷ്ഠിതമായി   ബോധവൽക്കരിച്ച്  പി. എം. ശ്രീ . ഐ . കെ . കുമാരൻ  ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികളും അധ്യാപകരും . 


വൈസ് പ്രിൻസിപ്പൽ ഷീബ ടീച്ചറുടെയും ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറുടെയും സഹാ ധ്യാപകരുടെയും നേതൃത്വത്തിൽ ക്വിസ്  മാസ്റ്ററും  മുൻബോട്ടണി ലക്ചററുമായ  ശ്രീ ആനന്ദകുമാർ പറമ്പത്ത് പൂച്ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട്  പരിസ്ഥിതി ദിന ഉദ്ഘാടന കർമ്മം നിർവഹിച്ചു .


2026 ലെ ലോക പരിസ്ഥിതിദിന സന്ദേശമായ പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ നമ്മുടെ കാലാവസ്ഥയും ഭാവിയും സുരക്ഷിതമാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ ആനന്ദകുമാർ പരിസ്ഥിതിദിന പ്രഭാഷണവും നടത്തി . വൈസ് പ്രിൻസിപ്പൽ ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു . ശ്രീ സുധീർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി .


അൻവിദ ,  ദർശ്ഷജിൽ , ആദിമ മനോജ് , ഹൈഫ എന്നീ വിദ്യാർത്ഥികൾ  വൃക്ഷങ്ങൾ നടുകയും അവയെ പരിപാലിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച്  സംസാരിച്ചു .



വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും  ശ്രദ്ധേയമായ  പങ്കാളിത്തം ഈ  പരിപാടിയെ  മികവുറ്റ താക്കി  .

Post a Comment

Previous Post Next Post