o ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു
Latest News


 

ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു

 ലോക പരിസ്ഥിതി ദിനത്തിൽ  തൈകൾ നട്ട് പിടിപ്പിച്ചു 



മാഹി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്റർ, മാഹി കൃഷി വകുപ്പുമായി സഹകരിച്ച് ഇരുപതോളം വൃക്ഷ തൈകൾ മാഹി എം എം സി ഗ്രൗണ്ടിൽ വെച്ച് പിടിപ്പിച്ചു. മാഹി കൃഷി വകുപ്പ് ഓഫീസർ റോഷ്. കെ വൃക്ഷ തൈ നടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പേര, ഞാവൽ, ചാമ്പക്ക. തുടങ്ങി ഇരുപതോളം തൈകളാണ് ഗ്രൗണ്ടിൽ നട്ട് പിടിപ്പിച്ചത് . ഇന്നത്തെ കാലത്ത് പരിസ്ഥിതി പരിചരണത്തിന്റെ മാഹാത്മയം വളരെ വലുതാണെന്ന് റോഷ്. കെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ , എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ്‌ മുനീർ, ഡോ : നവനീത് ,ഡോ : നഫീസ തെഹ്‌സീറ, ഡോ : ജോഷി, എം എം സി സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ വൃക്ഷ തൈകൾ നട്ട് പരിപാടിയിൽ പങ്കെടുത്തു. അഡ്മിൻ വിഭാഗം കോർഡിനേറ്റർ അജീബ് ഡിക്രൂസ് പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post