o പുതുച്ചേരി: മന്ത്രിസാദ്ധ്യത പട്ടികയിൽ ജി എൻ എസ്സ് രാജശേഖരൻ
Latest News


 

പുതുച്ചേരി: മന്ത്രിസാദ്ധ്യത പട്ടികയിൽ ജി എൻ എസ്സ് രാജശേഖരൻ

 പുതുച്ചേരി: മന്ത്രിസാദ്ധ്യത പട്ടികയിൽ ജി എൻ എസ്സ് രാജശേഖരൻ. 



കാരിക്കാലിലെതിരുനെല്ലാറിൽനിന്നുംജയിച്ചു കയറിയ ബി ജെ പി MLA ജി എൻ എസ്സ് രാജശേഖരൻമന്ത്രിയായേക്കുമെന്ന് സൂചനകൾവരുന്നു.കഴിഞ്ഞനിയമസഭയിലെ നോമിനേറ്റഡ് MLA ആയിരുന്നു രാജശേഖർ. നോമിനേറ്റഡ് MLAയെ വെച്ച് മണ്ഡലം എങ്ങിനെ പിടിച്ചെടുക്കാമെന്ന ബിജെപി പരീക്ഷണത്തിന്റെ ഉദാഹരണമാണ് രാജശേഖർ. 

                 കാരിക്കാലിലെ അതിപ്രശസ്തമായ തിരുനെല്ലാർ പൈത്യക തീർത്ഥാടന കേന്ദ്രമാണ്. ദർഭാണേശ്വര ക്ഷേത്രം (ശനീശ്വര ക്ഷേത്രം)സ്ഥിതി ചെയ്യുന്നത് കാരിക്കാലിലെ തിരുനെല്ലാറിലാണ്. 

കോൺഗ്രസ്സിലെ മുതിർന്ന നേതാവ് കമലകണ്ണനെ മലർത്തിയടിച്ചാണ് തിരുനെല്ലാർ മണ്ഡലം രാജശേഖർ പിടിക്കുന്നത്. രാജശേഖറിനുവേണ്ടി ബി ജെ പി ദേശീയ അദ്ധ്യക്ഷൻ നിതിൻനെബീൻ തിരുനെല്ലാറിലെ റോഡ്ഷോയിൽ പങ്കെടുത്തിരുന്നു. 


തിരുനെല്ലാറിനെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ആത്മീയ ടൂറിസംകേന്ദ്രമായി മാറ്റുക എന്നത് ബിജെപിയുടെയും എൻഡിഎ(NDA) സഖ്യസർക്കാരിന്റെയും പ്രധാനലക്ഷ്യം വിജയം കാണുകയായിരുന്നു. 


കേന്ദ്ര സർക്കാരിന്റെ പ്രസാദ്(PRASHAD) പദ്ധതി വഴിയും മറ്റും ക്ഷേത്രനഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, ഭക്തർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ബിജെപി നേതൃത്വം മുൻകൈ എടുത്തത് കൊണ്ട് 9526 വോട്ടുകൾക്കാണ് രാജശേഖർ ജയിച്ചു കയറിയത്. ബി ജെ പിയുടെ രാഷ്ട്രീയ അടിത്തറ ഈവർഷം പുതുച്ചേരിയിൽ ഇളകിയെങ്കിലും കേന്ദ്രഭരണത്തിനെ പിൻപറ്റി NRകോൺഗ്രസ്സുമായുള്ള  വിലപേശലിന് ഒരു വിട്ടുവീഴ്ച്ചയ്ക്കും ബി ജെ പി തയ്യാറാകുന്നില്ല എന്നതാണ് പുതുച്ചേരി രാഷ്ട്രീയത്തിലെ ഉൾ കളികൾ വെളിവാക്കുന്നത് . 

                       ജൂൺ 07ഞാറാഴ്ച്ച നടക്കേണ്ട പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ അംഗീകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ മന്ത്രിസഭാ വികസന അനിശ്ചതത്വം തുടരുകയാണ്.

Post a Comment

Previous Post Next Post