o മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്; എൻജിനീയർമാരും കൺസൾട്ടന്റും സ്ഥലം സന്ദർശിച്ചു
Latest News


 

മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്; എൻജിനീയർമാരും കൺസൾട്ടന്റും സ്ഥലം സന്ദർശിച്ചു

 മാഹി മൈതാനം - വളവിൽ റോഡ് നിർമ്മാണം: യാഥാർത്ഥ്യത്തിലേക്ക്;
 എൻജിനീയർമാരും കൺസൾട്ടന്റും സ്ഥലം സന്ദർശിച്ചു




​മാഹി: വളവിൽ പ്രദേശത്തുകാരുടെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ 

വിരാമമാകുന്നു. മാഹി മൈതാനം റോഡിനെയും വളവിലിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ്  നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി എൻജിനീയർമാരും കൺസൾട്ടന്റും അടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.


​പത്തു നാൽപ്പത് വർഷങ്ങളായി വളവിൽ പ്രദേശത്തുള്ള ജനങ്ങൾ നിരന്തരം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ റോഡിന്റെ നിർമ്മാണം. 

മുൻ എം.എൽ.എ ഡോ. രാമചന്ദ്രൻ മാസ്റ്ററുടെ കാലത്ത് പ്രദേശത്തെ റോഡുകളുടെ വികസനത്തിനും നവീകരണത്തിനുമായി നിരവധി ഇടപെടലുകളും ശക്തമായ നടപടികളും സ്വീകരിച്ചിരുന്നു.


 ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.


​റോഡ് നിർമ്മാണത്തിന് ആവശ്യമായി വരുന്ന ഭൂമിയിൽ ഒരു ഭാഗം പ്രദേശത്തെ അമ്പലക്കമ്മിറ്റി സംയുക്തമായി ചേർന്ന് വിലയ്ക്ക് വാങ്ങി മുൻസിപ്പാലിറ്റിക്ക് വിട്ടുനൽകിയിട്ടുണ്ട്. 


ഇത് പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാൻ ഏറെ സഹായകരമായി.

​നിലവിൽ വളവിൽ ഭാഗത്ത് നിന്ന് വാഹനങ്ങൾക്ക് മാഹി മൈതാനത്തിന്റെ ഭാഗത്തേക്ക് എത്തണമെങ്കിൽ കുറച്ച്  ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. 

പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാവുകയും പ്രദേശത്തെ യാത്രാദൂരം വലിയ തോതിൽ കുറയുകയും ചെയ്യും.


​റോഡിന്റെ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post