o മത്സര ഫലം പ്രഖ്യാപിച്ചു
Latest News


 

മത്സര ഫലം പ്രഖ്യാപിച്ചു

 മത്സര ഫലം പ്രഖ്യാപിച്ചു



പള്ളൂർ: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി പള്ളൂരിലെ ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സബർമതി ട്രസ്റ്റും സംയുക്തമായി 14.06.2026ന് നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലം വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്‌സാം വിംഗ് പ്രസിദ്ധീകരിച്ചു. 

ചിത്ര രചനാ മത്സരം 

ഒന്ന്,രണ്ട് ക്‌ളാസ്സിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്ര രചനാ മത്സരത്തിൽ പള്ളൂർ ആലി ഇഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിലെ ഹയ മറിയം ഒന്നാം സ്ഥാനം നേടി. അതേ സ്‌കൂളിലെ സറിയ ബിന്ദ് സിനാൻ രണ്ടാം സ്ഥാനവും ദേവൻഷിക സുഹാസ് മൂന്നാം സ്ഥാനവും നേടി. മൂന്ന്,നാല്,അഞ്ച് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്ര രചനാ മത്സരത്തിൽ ചാലക്കര സെന്റ് തെരേസാ സ്‌കൂളിലെ സാൻവിയ സുനിൽ ഇ .എൻ ഒന്നാം സ്ഥാനവും പള്ളൂർ ആലി ഇഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിലെ വേദവ് കൃഷ്ണ രണ്ടാം സ്ഥാനവും നേടി. 

ഓൺലൈൻ ക്വിസ്

ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ശരിയുത്തരം നൽകി വി.എൻ.പി.ജി.എച്ച്.എസ്.എസ്സിലെ സാൻവിയ എം ഒന്നാം സ്ഥാനവും പാനൂർ പി ആർ എം എച്ച് എസ് എസ്സിലെ ശ്രീരുദ്ര കെ രണ്ടാം സ്ഥാനവും പാനൂർ എച്ച്.എസ്.എസ്സിലെ സങ്കീർത്തന പി മൂന്നാം സ്ഥാനവും നേടി.

ചാലക്കര കെ.ജി.എച്ച്.എസ്സിലെ അഹാന ധനപാൽ.വിയും വി.എൻ.പി.ജി.എച്ച്.എസ്.എസ്സിലെ വേദിക.സിയും മത്സരത്തിലെ ഹൈലി കോമ്പിറ്റന്റ്സ്മാരായി. 

സ്ലോഗൺ തയ്യാറാക്കൽ 

സ്ലോഗൺ തയ്യാറാക്കൽ മത്സരത്തിൽ വി.എൻ.പി.ജി.എച്ച്. എസ്.എസ്സിലെ സാൻവിയ എം ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ശിവാനി രണ്ടാം സ്ഥാനവും നേടി.

സമ്മാനദാനം

വിജയികൾക്കുള്ള സമ്മാനദാനവും സ്‌കിൽ ഡവലപ്മെന്റ് ക്ലാസ്സും സബർമതി ട്രസ്റ്റിന്റെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് (ജൂലൈ) നടക്കുന്ന ചടങ്ങിൽ വച്ച് നൽകുന്നതായിരിക്കുമെന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ പി പി ആശാലത പറഞ്ഞു.

Post a Comment

Previous Post Next Post