*നാരി ശക്തി വന്ദൻ: മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു*
*പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധികരിച്ച് മാഹി സ്വദേശി വീണാധാരി ധൻജിത്ത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കുന്നു.*
പാർലമെന്റ് സമ്മേളനത്തിൽ 16, 17 തീയ്യതികളിൽ നടക്കുന്ന
ചോദ്യോത്തരവേളയിലാണ് നാരി ശക്തിയെ കുറിച്ച് ആദ്യമായി ഒരു മാഹി സ്വദേശി പാർലമെന്റിൽ സംസാരിക്കുന്നത്.
മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്‌സി ഫിസിക്‌സ് വിദ്യാർത്ഥിയും ഐഐടി & എൻഐടിഎസിൽ എം.എസ്‌സി. ഫിസിക്‌സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഐ.ഐ.ടി ജാം - 2026 പരീക്ഷയിൽ യോഗ്യത നേടി വീണാധാരിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ചാലക്കര ധനില നിവാസിലെ ദുബായിയിൽ മറൈൻ ചീഫ് എഞ്ചിനിയറായ ഡോ:രഞ്ചിത്തിന്റെയും അധ്യാപികയായ എ.എം.ധനിലയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുമായ സഹോദരിയാണ്.

Post a Comment