*മാഹിയിൽ വീട്ടുമതിൽ ഇടിഞ്ഞു വീണു*
മാഹി: വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് മാഹി കുന്നുമ്മൽ ശ്മശാനം റോഡിൽ ലയേൺസ് ക്ളബിന് സമീപത്തെ "അനുഗ്രഹ" യിൽ കുഞ്ഞിരാമൻ എന്നയാളുടെ വീട്ടുമതിൽ ഇടിഞ്ഞു വീണത്.
ഏകദേശം 20 മീറ്റർ നീളവും, 15 അടിയോളം ഉയരത്തിലുള്ള മതിലിൻ്റെ അടുക്കള ഭാഗത്തെ 8 മീറ്ററോളം നീളത്തിലാണ് മതിലിടിഞ്ഞത്
തൊട്ടു താഴെയുള്ള നാണു എന്നയാളുടെ വീട്ടുപറമ്പിലേക്കാണ് മതിൽ പതിച്ചത്
അനുഗ്രഹയിൽ കുഞ്ഞിരാമൻ്റെ വീട് നിലവിൽ അപകടഭീഷണിയിലാന്നുള്ളത്.

Post a Comment