ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
മാഹി ഗവണ്മെന്റ് എൽ.പി. സ്ക്കൂളും
ഗവൺമെന്റ് മിഡിൽ സ്ക്കൂളും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
പരിസ്ഥിതി ദിനാഘോഷം പ്രസിദ്ധ സാമൂഹ്യ പരിസ്ഥിതി പ്രവർത്തക സി കെ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. .ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ അജിത് പ്രസാദ് ആധ്യക്ഷത വഹിച്ചു. നിരഞ്ജന റോയ്,വിദ്യാർത്ഥികളായ അയാൻ നവാസ്, മുഹമ്മദ് അൽഹാൻ, സെയ്‌ഫ ഹഷീർ എന്നിവർ സംസാരിച്ചു. വി. കെ സജിന സ്വാഗതവും ഷെറീന വി എം നന്ദിയും പറഞ്ഞു.

Post a Comment