o മാഹിയിലെ ആ അഡ്വക്കേറ്റിനെ അന്വേഷിച്ച് സോഷ്യൽ മീഡിയ
Latest News


 

മാഹിയിലെ ആ അഡ്വക്കേറ്റിനെ അന്വേഷിച്ച് സോഷ്യൽ മീഡിയ


*മാഹിയിലെ ആ അഡ്വക്കേറ്റിനെ അന്വേഷിച്ച് സോഷ്യൽ മീഡിയ*



കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല, നന്മയുള്ള മനുഷ്യരുടെ നാട് കൂടിയാണ്'; സോഷ്യൽ മീഡിയയിൽ വൈറലായി തമിഴ് ലോറി ഡ്രൈവറുടെ അനുഭവം

​തിരുവനന്തപുരം: കേരളക്കരയുടെ സ്നേഹത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു അന്യസംസ്ഥാന ലോറി ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 


തന്റെ വീട്ടുപടിക്കൽ വണ്ടിയിട്ട് വഴിതടസ്സപ്പെടുത്തിയ ഡ്രൈവറോട് ദേഷ്യപ്പെടുന്നതിന് പകരം, ചായയും പ്രഭാതഭക്ഷണവും നൽകി സൽക്കരിച്ച മാഹിക്കാരനായ മലയാളി അഭിഭാഷകന്റെ നന്മയെക്കുറിച്ചാണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ വീഡിയോയിൽ വികാരാധീനനായി പങ്കുവെക്കുന്നത്.


​മാഹിയിൽ നിന്നും മദ്യപിച്ച ശേഷം, താൻ നിർത്തുന്നത് ഒരു വീടിന്റെ ഗേറ്റിന് മുന്നിലാണെന്നറിയാതെ ഡ്രൈവർ ലോറി അവിടെ പാർക്ക് ചെയ്ത് ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ 11 മണിക്ക് ഉണർന്നു നോക്കുമ്പോൾ, ആ വീട്ടിലെ പ്രമുഖ അഭിഭാഷകൻ തന്റെ ഇന്നോവ കാറുമായി പുറത്തുപോകാൻ കഴിയാതെ റോഡിലേക്ക് നോക്കി നിൽക്കുന്നത് അദ്ദേഹം കണ്ടു.

​ഡ്രൈവറുടെ വാക്കുകൾ:

"മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ പോലീസിൽ പരാതിപ്പെട്ട് എനിക്കെതിരെ കേസ് എടുത്തേനെ. എന്നാൽ ആ സാർ എന്റെ ഉറക്കത്തിന് പോലും ശല്യമുണ്ടാക്കിയില്ല. ഞാൻ പേടിയോടെ 'സോറി' പറഞ്ഞപ്പോൾ എന്നെ വിളിച്ച് കാപ്പി തന്നു. ഫ്രഷാകാൻ ബാത്ത്റൂം സൗകര്യവും നൽകി. അതുകൊണ്ടും തീർന്നില്ല, ഭാര്യയെക്കൊണ്ട് ഊത്തപ്പവും തേങ്ങാപ്പാലും ഉണ്ടാക്കി തന്നിട്ടേ അദ്ദേഹം എന്നെ പറഞ്ഞു  വിട്ടുള്ളൂ 


​ഭക്ഷണം കഴിക്കുമ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയെന്നും, സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ മടിയ്ക്കാത്ത ഒരുപാട് നല്ല മനുഷ്യർ കേരളത്തിലുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ അച്ചടക്കത്തെയും മാന്യതയെയും പ്രശംസിക്കുന്ന ഈ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്



Post a Comment

Previous Post Next Post