*കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു.*
ലോക പരിസ്ഥിതി ദിനമായ ജൂൺ 05 ന് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ " നല്ല കാലാവസ്ഥയ്ക്കും നല്ല നാളേക്കും വേണ്ടി പ്രകൃതിയിൽ നിന്നും പ്രചോദകരാവുക " എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് പതിനഞ്ചോളം കെവലിയേർസിൻ്റെ സൈക്കിൾ യാത്രികർ മയ്യഴി MLA അഡ്വ.ടി.അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വടകര ഓർക്കാട്ടേരി വരെ കുന്നുമ്മക്കര വഴി സൈക്കിൾ യാത്ര നടത്തി മുൻ വർഷങ്ങളിൽ വഴികളിലായി നട്ടു നനച്ചു പരിപാലിച്ചു വളർത്തിയ വൃക്ഷതൈകളെയും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പരിസ്ഥിതി പ്രചാരകനായ ഗാന്ധിജിയുടെ പ്രതിമയേയും സന്ദർശിച്ച് തിരിച്ചെത്തി മയ്യഴി ബോട്ട് ഹൗസ് പരിസരത്ത് ഈ വർഷത്തെ പരിസ്ഥിതി ദിന വൃക്ഷ തൈകൾ നട്ടു.
മയ്യഴി MLA അഡ്വ.ടി അശോക് കുമാർ വൃക്ഷതൈ നട്ടു ഉത്ഘാടനം നടത്തിയ ചടങ്ങിൽ അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ, കക്കാടൻ വിനയൻ, സുധാകരൻ, എ, റീമാ വിനയൻ, വികാസ് ചെമ്മേരി, വികാസ് എ.ടി , ഹർഷാദ് ഇ.പി, ആനന്ദ് ചാരോത്ത്, ശ്രീകുമാർ ഭാനു എന്നിവർ പങ്കെടുത്തു...

Post a Comment