o ഡ്രൈവിംഗ് ലൈസൻസും ആർസിയും: മൊബൈൽ നമ്പർ അപ്ഡേറ്റ് നിർബന്ധം*
Latest News


 

ഡ്രൈവിംഗ് ലൈസൻസും ആർസിയും: മൊബൈൽ നമ്പർ അപ്ഡേറ്റ് നിർബന്ധം*

 *ഡ്രൈവിംഗ് ലൈസൻസും ആർസിയും: മൊബൈൽ നമ്പർ അപ്ഡേറ്റ് നിർബന്ധം*



മാഹി: ഡ്രൈവിംഗ് ലൈസൻസ് (DL), വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ നിലവിലുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പരിവാഹൻ (Parivahan) പോർട്ടൽ മുഖേന ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സംബന്ധമായ വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന സാഹചര്യത്തിലാണ് നിർദേശം.

ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഒ.ടി.പി. അറിയിപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനും നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ രേഖകളുമായി ബന്ധിപ്പിച്ചിരിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

മൊബൈൽ നമ്പർ പുതുക്കുന്നതിനോ പരിശോധിക്കുന്നതിനോ ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. പരിവാഹൻ പോർട്ടൽ വഴി തന്നെ ഓൺലൈനായി നടപടികൾ പൂർത്തിയാക്കാനാകും. അതിനാൽ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പറുകൾ പരിശോധിച്ച് ആവശ്യമായ അപ്ഡേഷൻ ഉടൻ നടത്തണമെന്ന് ട്രാൻസ്പോർട്ട് യൂണിറ്റ്, മാഹി അധികൃതർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ മാഹി ട്രാൻസ്പോർട്ട് യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.



Post a Comment

Previous Post Next Post