*കനത്ത മഴ മുന്നറിയിപ്പ്: നാളെ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*
കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നാളെ (9/6/26) അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന
കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായും, മാഹി മേഖലയിലെ അംഗൻവാടികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ
അങ്കിത് കുമാർ lAS അറിയിച്ചു.

Post a Comment