യോഗ ദിനവും മ്യൂസിക് ദിനവും വിപുലമായി ആഘോഷിച്ചു
മാഹി: എക്സൽ പബ്ലിക് സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അവർ സംസാരിച്ചു. 2025-26 വർഷത്തെ സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനം നേടി ജാർഖണ്ടിൽ വച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്‌ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഇതൾ വിജേഷിന്റെ യോഗ പ്രദർശനം ശ്രദ്ധേയമായി. തുടർന്ന് വിവിധ യോഗാസനങ്ങൾ കോർത്തിണക്കിയ പ്രകടനം കാണികളുടെ പ്രശംസ നേടി. സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ പരിപാടിയും അരങ്ങേറി. വ്യത്യസ്ത സംഗീത ശാഖകളെ സമന്വയിപ്പിച്ച അവതരണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. യോഗയും സംഗീതവും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്.

Post a Comment