ചിത്രരചനാ മത്സരവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.
ന്യൂ മാഹി:ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന, എം. എം. അലുംനി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽനഴ്സറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും.
എം.എം. ഹൈസ്‌കൂളിൽ നിന്ന്എസ്എസ് എൽസി /പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ന്യൂ മാഹി മലയാള ഗ്രാമത്തിൽ നടന്നു.
450 ലേറെ ചിത്രകലാപ്രതിഭകൾ മാറ്റുരച്ച മത്സരം പ്രശസ്ത ജലഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്തു.
റഷീദ് കൊമ്മോത്ത്, സൈനുദ്ധീൻ, ടി. എം. പി. മുഹമ്മദ് റഫീഖ്,അലി സിറാജ്,അഷ്റഫ് എം. സി,മുഹമ്മദലി പി.
പി. അഫ്സൽ ചെള്ളത്ത് സംസാരിച്ചു.
അസീസ് മാഹി, ഫൈസൽ ബിണ്ടി, സവാഹിർ പി. കെ. വി. നേതൃത്വം നൽകി.
ലഹരിയുടെ വിപത്തും, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്നമത്സരാർത്ഥികളുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി.
വൈകീട്ട് നടന്ന പ്രതിഭാസംഗമത്തിൽ എം. എം. ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ.സി/,പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എം. എം. അലുംനി പ്രസിഡണ്ട് എൻ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു സി. വി. രാജൻ പെരിങ്ങാടി മുഖ്യാതിഥിയായിപി.കെ.വി. സാലിഹ് സംസാരിച്ചു. ടി.പി. അബ്ദുൽഖാദർ, പി.കെ. നജീബ് ., വി, മഹറൂഫ് മാസ്റ്റർ,അലി പാലിക്കണ്ടി, ടി.കെ.സബിത സംസാരിച്ചു. ഉന്നത വിജയികൾക്കും ചിത്രരചനാമത്സര വിജയികൾക്കുമുള്ള സമ്മാനദാനം അർജുൻ പവിത്രൻ, സി.വി. രാജൻ മാസ്റ്റർ, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങൾ നിർവഹിച്ചു. സെക്രട്ടറി അഫ്‌സൽ ചെള്ളത്ത് സ്വാഗതവും ട്രഷറർ ടി എം.പി.റഫീഖ് ടി. എം. പി നന്ദിയും പറഞ്ഞു.

Post a Comment