o മാഹിക്ക് അഭിമാനമായി പ്രജിൽ നാരായൺ വിംഗ് കമാൻഡർ പദവിയിലേക്ക്
Latest News


 

മാഹിക്ക് അഭിമാനമായി പ്രജിൽ നാരായൺ വിംഗ് കമാൻഡർ പദവിയിലേക്ക്

 *മാഹിക്ക് അഭിമാനമായി   പ്രജിൽ നാരായൺ വിംഗ് കമാൻഡർ പദവിയിലേക്ക്*



മാഹി: രാജ്യസുരക്ഷയ്ക്കും വ്യോമസേനയുടെ വിവിധ ദൗത്യങ്ങൾക്കും നൽകിയ ശ്രദ്ധേയമായ സംഭാവനകളുടെ അംഗീകാരമായായി ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേേത്രത്തിനു സമീപം സപ്നാലയത്തിൽ നാരായണൻ–ശ്യാമള ദമ്പതികളുടെ മകനായ പ്രജിൽ നാരായണിന് ഇന്ത്യൻ വ്യോമസേനയിൽ വിംഗ് കമാൻഡർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

വർഷങ്ങളായുള്ള സേവന മികവും കർത്തവ്യനിർവഹണത്തിലെ മികവും പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ ഉയർന്ന പദവി ലഭിച്ചത്. ഇന്ത്യൻ വ്യോമസേനയിലെ പ്രധാന ഉദ്യോഗസ്ഥ പദവികളിലൊന്നാണ് വിംഗ് കമാൻഡർ.


കൂടുതൽ ഉത്തരവാദിത്തങ്ങളോടെ ഇന്ത്യൻ വ്യോമസേനയിൽ സേവനം തുടരുന്ന പ്രജിൽ നാരായൺ മാഹിയുടെ അഭിമാനമായി മാറുകയാണ്.




Post a Comment

Previous Post Next Post