o പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
Latest News


 

പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

 *പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു*



മാഹി:പള്ളൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ എ. കെ. എൻ. ദിനേഷ് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്കായി കൃഷിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അർച്ചന കലാസമിതിയുടെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അർച്ചന കലാസമിതി സെക്രട്ടറി മോഹൻ എൻ., ഷെജിത്ത് കെ. ടി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളായ സാൻവി, അഹന്യ, മീനാക്ഷി, സാത്വിക് എന്നിവർ അവതരിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ സ്കിറ്റ് ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപകരായ ബബിത, ശ്രീകല, അബ്ദുൾ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കുമാരി മേഘന പി. സ്വാഗതവും സ്കൂൾ അധ്യാപിക നിഗിത ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post