o മിഷൻ ശക്തിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
Latest News


 

മിഷൻ ശക്തിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

 മിഷൻ ശക്തിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു



മാഹി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മിഷൻ ശക്തിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സുമ അധ്യക്ഷത വഹിച്ചു. വിമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി. സി. മുനവർ പരിപാടി ഉദ്ഘാടനം ചെയ്തു.

വെൽഫെയർ ഓഫീസർ ദീപ എ. പരിസ്ഥിതി ദിന സന്ദേശം നൽകി. ദൃശ്യ കെ. എം., ബൈനി പവിത്രൻ, ഐശ്വര്യ ബാബു ടി. കെ. എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post