o ദേശീയ വായന ദിനം ആഘോഷിച്ചു
Latest News


 

ദേശീയ വായന ദിനം ആഘോഷിച്ചു

 ദേശീയ വായന ദിനം ആഘോഷിച്ചു.



മാഹി : ദേശീയ വായന ദിനമായ ജൂൺ 19 വൈവിധ്യമാർന്ന പരിപാടികളോടെ മയ്യഴിയിലെ വിവിധ വിദ്യാലയങ്ങളിൽ ആഘോഷിച്ചു.പാറക്കൽ ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ പ്രശസ്ത എഴുത്തുകാരനും മാഹി വിദ്യാഭ്യാസ വകുപ്പ് മുൻ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് സുമതി ആധ്യക്ഷ്യം വഹിച്ചു.

 സ്ക്കൂൾ അധ്യാപിക

അണിമ അക്ഷര ഗാനം ആലപിച്ചു. ജിഷ്‌മ , ജൈത്ര,അലീന ആശoസയർപ്പിച്ചു

വായനാദിനത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ഉത്തമരാജ് മാഹി വിതരണം ചെയ്തു.

Post a Comment

Previous Post Next Post