*കോൺഗ്രസ്സ് നേതാവ് ഐ.അരവിന്ദൻ നിര്യാതനായി*
മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ചൂടിക്കൊട്ട ഇട്ട്യേൽ ഐ.അരവിന്ദൻ (75) നിര്യാതനായി. ഐ.കെ.കുമാരൻ സ്മാരക സൊസൈറ്റിയുടെ പ്രസിഡണ്ടാണ്. മാഹി മേഖല ജോ: പി.ടി.എ മുൻ പ്രസിഡണ്ട്, മാഹി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, മാഹി കോ. ഒപ്പറേറ്റിവ് പ്രസ്സ് വൈസ് പ്രസിഡണ്ട്, മദ്യനിരോധന സമിതി പ്രസിഡണ്ട്, ഗാന്ധി യുവ മണ്ഡലം അംഗം തുടങ്ങി സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു. ഐ.കെ.കുമാരൻ മസ്റ്ററോടൊപ്പം പുറപ്പാടി കള്ള് ഷാപ്പ് സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. പരേതരായ ഇട്ടിയേൽ ദാമോദരന്റെയും മണലികണ്ടി കൗസല്യയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: വരുൺ അരവിന്ദ് (ബാഗ്ലൂർ), രാഹുൽ അരവിന്ദ്. സഹോദരങ്ങൾ: സീത (റിട്ട.അദ്ധ്യാപിക, ഈഡൻ സ്കൂൾ മാഹി), ശ്രീരമ (റിട്ട.അദ്ധ്യാപിക തിരുവാങ്ങാട് സ്കൂൾ), സുഷമ, രാമചന്ദ്രൻ (റിട്ട.വില്ലേജ് ഓഫീസർ മാഹി), ചിത്രരഞ്ജൻ (റിട്ട.സുപ്രണ്ട് പൊതുമരാമത്ത് വകുപ്പ് മാഹി), ഗീത ഭായ്. പരേതരായ ലീല, ശൈലജ ജി രാജ്. നാളെ (22/6/26) രാവിലെ 11 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ പൊതു ദർശനം. സംസ്കാരം ഉച്ച 12 മണിക്ക് മാഹി മുൻസിപ്പൽ പൊതുശ്മശാനത്തിൽ.
ആദര സൂചകമായി നാളെ രാവിലെ 10 മണി മുതൽ 12 മണിവരെ മാഹി ടൗണിൽ ഹർത്താലായിരിക്കും.
*

Post a Comment