*വിജയ് യുടെ പിറന്നാളിനോടനുബന്ധിച്ച് തമിഴക വെട്രി കഴകം മാഹിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്*
മാഹി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ ജന്മദിനത്തോടനുബന്ധിച്ച് തമിഴക വെട്രി കഴകം മാഹിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കണ്ണൂർ ആസ്റ്റ്ർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ
ജൂൺ 22 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാഹി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും ആവശ്യമായ ആരോഗ്യ നിർദേശങ്ങളും ലഭ്യമാകും.
തമിഴക വെട്രി കഴകം മാഹി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

Post a Comment