"*ഓണക്കനി നിറപ്പൊലിമ" പദ്ധതിക്ക് തുടക്കം; പതിനായിരം ചെണ്ടുമല്ലിത്തൈകൾ നട്ടുവളർത്തും*
ചൊക്ലി: കുടുംബശ്രീ ജില്ലാ മിഷന്റെ നിർദേശപ്രകാരം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്തിൽ പതിനായിരം ചെണ്ടുമല്ലിത്തൈകൾ നട്ടുവളർത്തുന്ന "ഓണക്കനി നിറപ്പൊലിമ" പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം 14, 16 വാർഡുകളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പ്രാദേശികമായി പൂക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സപ്ന, പഞ്ചായത്ത് അംഗങ്ങളായ വിനി കെ., സാദിഖ് ഒ.കെ., കൃഷി ഓഫീസർ ശരത് കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ സാന്ദ്ര, സി.ഡി.എസ് ചെയർപേഴ്സൺ റിജിന കെ., വൈസ് ചെയർപേഴ്സൺ രജനി ബാബു, ചന്ദ്രൻ മാസ്റ്റർ, സി.ഡി.എസ് അംഗങ്ങളായ ഷൈമ, സീമ സി., അഗ്രി ആർ.പി അശ്വനി എന്നിവർ പങ്കെടുത്തു.
കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഓണവിപണിയെ ലക്ഷ്യമിട്ട് പൂകൃഷി വ്യാപിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ സ്വയംതൊഴിലും വരുമാനവർധനവും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

Post a Comment