*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്.
Sys സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസിൽ നിന്നും ചാലക്കര മഹൽ കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ റഷീദ്, ICF പ്രവർത്തകൻ ഷിയാസ് എന്നിവർ ചേർന്ന് ഏറ്റു വാങ്ങി ഉൽഘാടനം നിർവഹിച്ചു.റുബീസ് ചാലക്കര,ഷംഷീർ കാരായിന്റവിട, അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
Post a Comment