വായന ദിനം: വിദ്യാർഥികൾ ലൈബ്രറി സന്ദർശിച്ചു
ന്യൂമാഹി: വായനാദിന പരിപാടിയുടെ ഭാഗമായി പുന്നോൽ മാപ്പിള എൽ.പി. സ്കൂൾ വിദ്യാർഥികൾ കുറിച്ചിയിൽ
യങ്ങ് പയനിയേർസ് ക്ലബ്ബിൻ്റെ ലൈബ്രറിയും വായനശാലയും സന്ദർശിച്ചു.
പ്രഥമാധ്യമിക പി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ വായനയെക്കുറിച്ചും
യങ്ങ് പയനിയേർസ് സെക്രട്ടറി കെ.പി. പ്രഭാകരൻ, ലൈബ്രേറിയൻ പ്രജൂൽ പ്രദീപ് എന്നിവർ വിശദീകരിച്ചു.

Post a Comment