o വായനവാരാചരണം
Latest News


 

വായനവാരാചരണം

 വായനവാരാചരണം



വായനവാരാചരണം(2026-27) തുടക്കം കുറിച്ചു കൊണ്ട് ജൂൺ19 വായനാദിനം PMSHRI UGHS ൽ പ്രശസ്ത സാഹിത്യകാരനും Rtd മലയാളം ലക്ചററുമായിരുന്ന  മുരളി വാണിമേൽ ഉദ്ഘാടനം ചെയ്തു. സാഹിത്യക്ലബ് (2026-27) ൻ്റെ ഉദ്ഘാടനകർമവും അദ്ദേഹം നിർവഹിച്ചു.വായനയിലൂടെയുണ്ടാവുന്ന ആനന്ദം, അറിവ്, തിരിച്ചറിവ് മറ്റൊന്നിലൂടെയും നേടാനാവില്ല എന്നദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ ലോകത്ത് ഏതുകാര്യവും വേഗതയിൽ സാധിക്കാനുള്ള ത്വര പുതുതലമുറയിൽ സംജാതമായിട്ടുണ്ടെന്നും ,കേൾക്കാനുള്ള ശേഷി നമ്മൾ വർദ്ധിപ്പിച്ചെടുക്കേണ്ടതുറണ്ടെന്നും അദ്ദേഹം പറഞ്ഞു.വായനയുടെ ലോകം ഒരു വ്യക്തിയെ യഥാർത്ഥ മനുഷ്യനാക്കുന്നു.കേൾക്കാനും പറയാനും വായിക്കാനും എഴുതാനുമുള്ള  കഴിവ്ആർജ്ജിക്കാൻ വായനയിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അദ്ദേഹത്തിൻ്റെ പുസ്തകം ` ഭൂമി വാതുക്കൽ` സ്‌കൂൾലൈബ്രറിക്കു നൽകി. ഷീന എം കെ (ലൈബ്രേറിയൻ) പുസ്തകം ഏറ്റുവാങ്ങി. നൂപുര(9th std) വായനാനുഭവം പങ്കുവച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ  കെവി മുരളീധരൻ  സ്വാഗതവും  CCA സെക്രട്ടറി സുജിത രയരോത്ത് നന്ദിയും പറഞ്ഞു.ജസ്ന (SMC executivemember) , മജിലേഷ് സർ ആശംസകളർപ്പിച്ചു സംസാരിച്ചു . വിദ്യടീച്ചർ, സകിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post