o പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു
Latest News


 

പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

*പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂളിൽ  വായനാദിനാചരണം സംഘടിപ്പിച്ചു*



പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ പാറാൽ പൊതുജന വായനശാലയുടെയും സുഭാഷ് മന്ദിരത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ദിവ്യ കെ സ്വാഗതം പറഞ്ഞു പാറാൽ പൊതുജന വായനശാല സെക്രട്ടറി ശ്രീ സനീഷ് കുമാർ ടി.പി. അധ്യക്ഷം വഹിച്ച

ചടങ്ങ്  അധ്യാപകനും, കവിയും സാമൂഹ്യപ്രവർത്തകനുമായ  റീജേഷ് രാജൻ ഉദ്ഘാടനം ചെയ്തു.  വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രസംഗങ്ങൾ, കവിതാ ആലാപനങ്ങൾ, വായനാനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയ പരിപാടികൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു.

ആശംസകൾ നേർന്ന് വാർഡ് കൗൺസിലർ  അരവിന്ദാക്ഷൻ കെ, പി.ടി.എ പ്രസിഡന്റ് മഞ്ജുഷ, എം.പി.ടി.എ പ്രസിഡന്റ്  ബുഷ്റ പി, വിദ്യാരംഗം കൺവീനർ ശ്രീലക്ഷ്മി കെ.എം., വിദ്യാർത്ഥിനികളായ ഹിമിക റിനോയ്, ശിയോണ പി. റാഹുൽ, വിദ്യാർത്ഥി ധ്രുവ് അഭിലേഷ് എന്നിവർ സംസാരിച്ചു.

പരിപാടിക്ക് വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി മിനിമോൾ ഇ.കെ. നന്ദി രേഖപ്പെടുത്തി. 

പുസ്തകങ്ങൾ അറിവിന്റെ ദീപസ്തംഭങ്ങളാണെന്ന് ഉദ്ഘാടൻ പറഞ്ഞു.

കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പത്രത്തിന്റെ പ്രകാശനവും നടന്നു

Post a Comment

Previous Post Next Post