o പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി: പി ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു
Latest News


 

പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി: പി ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു

 *പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി: പി ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു*



പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 2026 - 27 അധ്യയന വർഷത്തേക്കുള്ള എം. ടെക്., എംസിഎ, എംബിഎ, എം. എസ്സി, (മെറ്റീരിയൽസ് സയൻസ് & ടെക്നോളജി) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റി സീറ്റുകളിലേക്കും സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിലേക്കുമാണ് പ്രവേശനം. ജൂൺ 26 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പോസ്റ്റ്‌ ഗ്രാജുവേറ്റ് അഡ്മിഷൻ കമ്മിറ്റിയാണ് പ്രവേശനം നടത്തുന്നത്. കോളേജുകൾ, കോഴ്സുകൾ, വിദ്യാഭ്യാസ യോഗ്യത, സീറ്റുകളുടെ എണ്ണം എന്നിവയുടെ വിശദവിവരങ്ങൾ www.ptuniv.edu.in, www.pgacpdy.in എന്നീ വെബ്സൈറ്റിൽ ലഭ്യമാണെന്ന് അഡ്മിഷൻ കമ്മിറ്റി

ചെയർമാൻ അറിയിച്ചു.


Post a Comment

Previous Post Next Post