o മൂലക്കടവ് ഗവ.എൽ.പി. സ്കൂൾ വായനദിനം റിട്ട. DEO ടി. പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
Latest News


 

മൂലക്കടവ് ഗവ.എൽ.പി. സ്കൂൾ വായനദിനം റിട്ട. DEO ടി. പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

 മൂലക്കടവ് ഗവ.എൽ.പി. സ്കൂൾ വായനദിനം റിട്ട. DEO  ടി. പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.



 മഹാത്മാഗാന്ധി മുതൽ ഒ എൻവി കുറുപ്പ്  വരെയുളള പ്രതിഭകളെ പരാമർശിച്ചു കൊണ്ട്  സത്യം , ദയ, സഹജീവി സ്നേഹം , ശുചിത്വ ബോധം എന്നിവയൊക്കെയും പുസ്തകങ്ങളിലൂടെ പകർന്നു കിട്ടുന്നതെങ്ങനെയെന്ന് കുട്ടികൾക്കൊപ്പം പാടിയും കവിത ചൊല്ലിയും അദ്ദേഹം.ലളിതമായി വിശദീകരിച്ചു. വി.കെ. ചന്ദന ടീച്ചർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.


പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് മലയാള ഭാഷാഗാനവും സാക്ഷരതാ ഗാനവും ആലപിച്ചു. 

എം വിദ്യ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രൂപശ്രീ ടീച്ചർ സ്വാഗതവും എം റെന്യ ടീച്ചർ  നന്ദിയും പറഞ്ഞു.


വായനാവാരത്തിന്റെ ഭാഗമായി ഒരാഴ്ച പ്രതിഭകളെ തിരിച്ചറിയൽ, ജീവിതരേഖാ രചന, വായനശാല സന്ദർശനം, പ്രശ്നോത്തരി തുടങ്ങിയ ബഹുവിധ പരിപാടികൾ നടക്കും. ജൂൺ 25ന് സമാപിക്കുന്ന  വായനവാര ദിനത്തിൽ സമ്മാനങ്ങൾ വിതരണംചെയ്യും

Post a Comment

Previous Post Next Post