വായന ദിനാചരണം സംഘടിപ്പിച്ചു.
പള്ളൂർ നോർത്ത് ഗവ: എൽ.പി. സ്കൂളിൽ വായന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംഗീത അധ്യാപിക ശ്രീമതി ശാരി കൃഷ്ണ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഷിജി ജോസ് സ്വാഗതവും (ശ്രീമതി റിഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി).
പരിപാടികൾക്ക് അധ്യാപികമാരായ ദിൻഷ കെ., മുഹ്സിന പി.ടി., അനന്ത നായകി, ശരണ്യ ശശിധരൻ, ശോഭ സി., ദിവ്യ കെ., സാനിദ കെ.പി., ഷീജ പി. എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ വായനാദിന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. അധ്യാപകരും കുട്ടികളും വായനാദിന പ്രതിജ്ഞ ചൊല്ലി വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി.

Post a Comment