o കന്നാസുകളിൽ ഇന്ധനം ലഭിച്ചില്ല : മാഹിയിൽ പെട്രോൾ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ
Latest News


 

കന്നാസുകളിൽ ഇന്ധനം ലഭിച്ചില്ല : മാഹിയിൽ പെട്രോൾ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

 *കന്നാസുകളിൽ ഇന്ധനം ലഭിച്ചില്ല : മാഹിയിൽ പെട്രോൾ പമ്പുകൾ ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ*



മാഹി : ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മാഹിയിൽ പെട്രോൾ പമ്പുകളിൽ പ്രശ്നങ്ങളാരംഭിച്ചത്

കേന്ദ്ര പെട്രോളിയം മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണമാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായത്.

ഹാർബർ പ്രവൃത്തി പൂർത്തിയാവാത്തതിനാലും നിലവിൽ ഹാർബറിനകത്ത്  ബങ്കുകൾ ആരംഭിക്കാത്തതിനാലും ലൈസൻസുള്ള മത്സ്യബന്ധന ബോട്ട് , തോണി ഉടമകൾക്ക് കോസ്റ്റൽ പോലീസ് അനുമതിയോടെ പമ്പുകളിൽ നിന് ഇന്ധനം നൽകാറുണ്ടായിരുന്നു.

എന്നാൽ പുതിയ ഉത്തരവ് നിലവിൽ വന്നതോടെ പമ്പിൽ നിന്നും ഇന്ധനം ലഭിക്കാതായതോടെ മാഹി മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ  മത്സ്യത്തൊഴിലാളികൾ പാറക്കലിലെ പമ്പിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

ചർച്ചകൾ വിഫലമായതിനെത്തുടർന്ന് മാഹി ടൗണിലെ മുഴുവൻ പമ്പുകൾക്ക് മുന്നിലും മത്സ്യത്തൊഴിലാളികൾ ഉപരോധം ആരംഭിച്ചു.



മാഹി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ പി ശിവകുമാർ,ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് മാഹി പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തുകയും, തുടർന്ന് മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ പുതുച്ചേരി  കലക്ടറുമായി ഫോണിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം ഇത് വരെ നല്കിയത് പോലെ തന്നെ  മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം നല്കാൻ പുതുച്ചേരി കലക്ടർ അനുമതി നല്കുകയുമായിരുന്നു.


ഇന്ധനക്ഷാമം  മുന്നിൽ കണ്ട്  

കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് 90 ദിവസത്തേക് നിയന്ത്രണമേർപ്പെടുത്തിയത്  




ഇന്ധന ആവശ്യകതയിൽ, പ്രത്യേകിച്ചും ഡീസലിന്റെ ആവശ്യകതയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ബൾക്കായി ഇന്ധനം വാങ്ങിക്കുന്നവർ എല്ലാം റീട്ടെയിൽ പമ്പുകളെ ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നമാണെന്നും കേന്ദ്രം മനസിലാക്കി. ഇതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 


ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ഡീസൽ വില 95.20 രൂപയാണ്. ബൾക്കായി നേരിട്ടെടുക്കുവാൻ 134.50 രൂപ നല്കണം. ഈ അന്തരമാണ് വ്യാവസായിക, വാണിജ്യസ്ഥാപനനങ്ങളെ റീട്ടെയിൽ പമ്പുകളിലേക്ക് അടുപ്പിക്കുന്നത്.

Post a Comment

Previous Post Next Post