പ്രതിഷേധിച്ചു,
അടുത്തകാലത്തായി മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ക്ലീനിങ്ങിന്റെയും മരം മുറിയുടെയും കാര്യം പറഞ്ഞു അടിക്കടി വൈദ്യുതി മുടക്കം വരുന്നത് മാഹി ജനതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും .മുൻകൂട്ടി ജനങ്ങളെ അറിയിക്കാതെയുംപറഞ്ഞ സമയക്രമത്തിൽ കൃത്യത പാലിക്കാതെ ഏറെ താമസിച്ച് ഓഫ് ഓൺ ചെയ്യുന്ന ഈ നടപടിയിൽ ജനങ്ങളടെ അതൃപ്തി മാഹിബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യുടെ പ്രതിനിധികൾ മാഹി ഇലക്ക്ട്രിസിറ്റി ജൂനിയർ ഇൻഞ്ചിനിയരെ നേരിട്ട് കണ്ട് കോൺഗ്രസ്സ് പാർട്ടിയുടെ ശക്തമായ വിയോജിപ്പ് മാഡത്തെ അറിയിച്ചു. കൂടാതെ വിടുകളില്ലും സ്ഥാപനങ്ങളില്ലുംപുതുതായി സ്ഥാപിച്ച ഇലക്ക് ട്രിസിറ്റിസ്‌മാർട്ട്മീറ്റർ വഴി അധികരിച്ച ബില്ല് സംബ ണ്ഡപെട്ട വിശദവിവരങ്ങളും അന്വേഷിക്കുകയുണ്ടായി മീറ്റർ സ്ഥാപിച്ചത് വഴി
ചില സാങ്കേതിക സാഹചര്യങ്ങൾ ജൂനിയർ ഇൻഞ്ചിനിയർ പ്രതിനിധി സംഘത്തോട് വിശദികരിക്കുകയും അത് പെട്ടന്ന് തന്നെ അത്തരം തകരാറുകൾ പരിഹരിക്കപെടുമെന്ന് ഉറപ്പ് നൽകുകയുണ്ടായി
മാഹി റീജിനൽ അഡ്മിനിസ്‌റ്റേറ്ററെയും പ്രതിനിധി സംഘം നേരിൽ കണ്ട് പരാതി ബോധിപ്പിക്കുകയുണ്ടായി .
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ പി.പി വിനോദൻ.കെ.ഹരിന്ദ്രൻ ,ശ്യാംജിത്ത് പാറക്കൽ. നളനി ചാത്തു, ഷാജു കാനത്തിൽ, അജയൻ പൂഴിയിൽ എന്നിവരാണ്പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്..

Post a Comment