o മാഹിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
Latest News


 

മാഹിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

മാഹിയിൽ   അന്താരാഷ്ട്ര  യോഗാദിനം ആചരിച്ചു




മാഹി  രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ,മാഹി അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് കൊണ്ട് ജൂൺ 21 അന്താരാഷ്ട്ര  യോഗാദിനം മാഹിയിൽ ആചരിച്ചു



മാഹി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു


 റീജിയണൽ അഡ്മിനിസ്ട്രേറ്റർ, അങ്കിത് കുമാർ ഐഎഎസ് ൻ്റെ അധ്യക്ഷതയിൽ
 മാഹി എം എൽ എ  അഡ്വ.ടി.അശോക് കുമാർ നിലവിളക്കിന് തിരി  കൊളുത്തി പരിപാടി  ഉദ്ഘാടനം ചെയ്തു.



മാഹി ആരോഗ്യ വകുപ്പ് 
ഡെപ്യൂട്ടി ഡയറക്ടർ
ഡോ. എ പി ഇഷ്ഹാഖ് , 
ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ, എം എം തനൂജ , എന്നിവർ ആശംസ ഭാഷണം നടത്തി


മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്   
പ്രിൻസിപ്പൽ  ഡോ.കുബേർശംഖ്
സ്വാഗതവും,സ്വസ്ഥവൃത്ത & യോഗ വകുപ്പ്,
ഡോ.കെ.എസ്. ബിനു നന്ദിയും പറഞ്ഞു

ചടങ്ങിൽ വെച്ച്  മാഹിയിലെ ആർ‌ജി‌എ‌എം‌സി‌എച്ചിലെ യോഗ വെൽനസ് ക്ലബ്ബിലെ വിദ്യാർത്ഥികളും അംഗങ്ങളും അവതരിപ്പിച്ച യോഗ പ്രകടനവും, സർട്ടിഫിക്കറ്റ് വിതരണവും  നടന്നു

ഡോ. വേദവ്യാസ്, ഡോ.സി കെ റീമ എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post