*സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു*
മാഹി: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മാഹി മേഖലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുസ്ലിം ലീഗ് മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിക്കുന്നു.
ജൂൺ 21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മാഹി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആദരിക്കുന്ന ഈ ചടങ്ങിൽ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
മാഹി മേഖലയിലെ വിദ്യാർത്ഥികളുടെ ഉജ്ജ്വല നേട്ടത്തെ ജനസമക്ഷം എത്തിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് മാഹി മണ്ഡലം പ്രസിഡണ്ട് കെ.കെ. ബഷീറും, ഇഫ്തിയാസ് മഞ്ചക്കലും അറിയിച്ചു.

Post a Comment