ആസ്‌ത്രേലിയയിൽ മയ്യഴി സാരി*
മയ്യഴിയിലെ പ്രകൃതി ഭംഗി സാരിയിൽ ആലേഖനം ചെയ്ത് മയ്യഴി സ്വദേശിനി സബിത കിഷോർ.സാരിയുടെ കരകളിൽ തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളെ വർത്തമാന കാലവുമായി ബന്ധിപ്പിക്കുന്ന മാഹി പാലവും, മുന്താണിയിൽ മയ്യഴിപ്പുഴയുടെ നടപ്പാതയും പരമ്പരാഗത വള്ളങ്ങളും, ഭാക്കി ഭാഗം മയ്യഴിയുടെ പ്രകൃതിയും ആലേഖനം ചെയ്തിരിക്കുന്നു. ഒപ്പം തൻ്റെ സപ്തതിയുടെ ഓർമ്മക്കായി 70 എന്ന അക്കവും ചേർത്തിരിക്കുന്നു.
മയ്യഴിയുടെ തീരങ്ങളിൽ നിന്ന് മെൽബണിൻ്റെ ഹൃദയത്തിലേക്കെത്തിയ സബിതാ കിഷോർ
" പട്ടിൽ നെയ്തെടുത്ത എൻ്റെ വേരുകൾ" എന്ന തൻ്റെ ആശയം സാരിയിൽ നെയ്തെടുത്തത് ശീമാട്ടിയിലെ ചീഫ് ഡിസൈനർ ജോബിനാണ്. മാഹി പ്പാലത്തിനും, മയ്യഴിപ്പുഴക്കും താൻ സമർപ്പിച്ച ഉപഹാരമാണിതെന്ന് പറഞ്ഞ സബിത തൻ്റെ സപ്തതിയാഘോഷ വേളയിലാണ് സാരി ധരിച്ചെത്തിയത്.
വർഷങ്ങളായി ആസ്റ്റ്രേലിയയിലെ മെൽബണിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സബിത, മയ്യഴി വിമോചന സമര പോരാളി അമ്മാഞ്ചേരി ഭാസ്കരൻ മാസ്റ്ററുടെ മകളാണ്.
ഭർത്താവ് തലശ്ശേരി സ്വദേശി നന്ദ കിഷോർ, മകൻ ബിജു കിഷോർ, മരുമകൾ ശ്രീ ചിത്ര, ചെറു മകൾ അമാനി എന്നിവരടങ്ങിയ കുടുംബത്തോടൊപ്പം മെൽബണിൽ സ്ഥിര താമസമാണ് സബിത കിഷോർ.


Post a Comment