*പ്രവേശനോത്സവ പരിപാടിയിൽ അപ്രതീക്ഷിതമായി കടന്നു വന്ന് താരമായി മാഹി എം എൽ എ ടി അശോക് കുമാർ*
മൂലക്കടവ് : 2026-27 അധ്യായന വർഷത്തിലേക്ക് കുരുന്നുകളെ കളികളിലൂടെയും കഥകളിലൂടെയും സ്വാഗതം ചെയ്തു കൊണ്ട് നടന്ന പരിപാടിക്കിടെയാണ് മൂലക്കടവ് ജി എൽ പി സ്‌കൂളിലേക്ക് മാഹി എം എൽ എ , ടി അശോക് കുമാർ കടന്നു വന്നത്.
ഒരറിയിപ്പ് പോലും നല്കാതെ സ്‌കൂളിലെത്തിയ എം എൽ എയെ പ്രധാന അധ്യാപകൻ ബി ബാല പ്രദീപിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് കുട്ടികളുമായി കളി പറഞ്ഞും, മധുരം വിതരണം ചെയ്തുമാണ് എം എൽ എ മടങ്ങിയത്
പ്രവേശനോത്സവ ദിനത്തിൽ മാഹിയിലെ എല്ലാ സ്‌കൂളുകളും സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ്
ജി എൽ പി എസ് മൂലക്കടവിലേക്കും എം എൽ എ എത്തിയത്.
സ്കൂൾ പ്രധാന അദ്ധ്യാപകൻ ബി ബാലപ്രദീപ്, സീനിയർ ടീച്ചർ വിദ്യ എന്നിവർ സംസാരിച്ചു.മയ്യഴിയിലെ പ്രമുഖ പത്ര പ്രവർത്തകനായ ചാലക്കര പുരുഷു, പുതുച്ചേരി സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവും, റിട്ട. മലയാളം അധ്യാപികയുമായ സ്നേഹപ്രഭ ടീച്ചറും ചേർന്ന് ഉദ്ഘടനം നിർവ്വഹിക്കുകയും കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ഒപ്പം പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് എസ് എം സി വൈസ് ചെയർപേഴ്സൺ നഫീസ ഹനീഫ് വിത്ത് വിതരണവും നടത്തി. അദ്ധ്യാപകരായ രൂപശ്രീ, റെന്യ, ചന്ദന, അക്ഷയ, ശ്യാമിലി, വൈഷ്ണവി എന്നിവർ നേതൃത്വം വഹിച്ചു

Post a Comment