o ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം -2026,വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Latest News


 

ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം -2026,വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

 

ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം -2026,വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ  സംഘടിപ്പിക്കുന്നു




പള്ളൂർ : ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനത്തിന്റെ (ജൂൺ 15) ഭാഗമായി പള്ളൂരിലെ ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സബർമതി ട്രസ്റ്റും സംയുക്തമായി 14.06.2026 ഞായറാഴ്ച "ബോധവൽക്കരണത്തിനപ്പുറം വയോജന ചൂഷണം തടയുന്നത് ഫലപ്രദമാക്കുക" എന്ന 2026ലെ പ്രമേയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചന, 8,9,10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം, +1,+2, കോളേജ് വിദ്യാർഥികൾക്കായി സ്ലോഗൺ തയാറാക്കൽ എന്നീ മത്സരങ്ങളാണുണ്ടാവുക. 

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 9447300389എന്ന വാട്സാപ്പ് നമ്പറിൽ 12.06.2026 വെള്ളിയാഴ്ച വൈകുന്നേരം 05.00 മണിക്ക് മുൻപായി പേര്, ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നിവ രജിസ്റ്റർ ചെയ്ത് ഓൺലൈൻ രജിസ്‌ട്രേഷൻ നമ്പർ വാങ്ങേണ്ടതാണ്. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികളുടെ മൊബൈൽ നമ്പറിൽ 15.06.2026ന് രാവിലെ 09.30ന് പങ്കെടുക്കുന്ന മത്സരത്തെ അടിസ്ഥാനമാക്കി വിഷയം ലഭിക്കുന്നതാണ്. 

ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കി വരച്ച ചിത്രം PDF ഫോർമാറ്റിൽ 12.00 മണിക്ക് മുൻപായി 9605656806 (സപ്ന അനിൽ കുമാർ) എന്ന വാട്സാപ്പ് നമ്പറിലും stertngo@gmail.com എന്ന മെയിലിലും അയക്കേണ്ടതാണ്.

ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് 09.30 മുതൽ ഉത്തരം ഫിൽ ചെയ്ത് തുടങ്ങാവുന്നതാണ്. 10.00 മണിക്കുള്ളിൽ ഫോം സബ്മിറ്റ് ചെയ്യേണ്ടതാണ്. ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും. 

സ്ലോഗൺ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നൽകുന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് സ്ലോഗൺ വീതം   തയ്യാറാക്കി 11.00 മണിക്ക് മുൻപായി 8281062635 എന്ന വാട്സാപ്പ്      നമ്പറിലും stertngo@gmail.com എന്ന മെയിലിലും അയക്കേണ്ടതാണ്.

സംശയ നിവാരണത്തിനായി മേൽപ്പറഞ്ഞ നമ്പറുകളിൽ       ബന്ധപ്പെടാവുന്നതാണ്. 

                                                                                   

Post a Comment

Previous Post Next Post