*ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും മൊബൈലുമായി ബന്ധിപ്പിക്കൽ നിർബന്ധമാക്കി പുതുച്ചേരി ഗതാഗത വകുപ്പ്*
പുതുച്ചേരി: ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (RC) മൊബൈൽ ഫോൺ നമ്പറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതായി പുതുച്ചേരി ഗതാഗത വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പുതുച്ചേരി ഗതാഗത കമ്മീഷണർ അമൻ ശർമ്മ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പുതുച്ചേരിയിൽ ഈ ഉത്തരവ് നടപ്പിലാക്കുന്നത്. ഉപഭോക്താക്കൾ തങ്ങളുടെ നിലവിൽ ഉപയോഗത്തിലുള്ള (സാധുവായ) മൊബൈൽ നമ്പർ വേണം രേഖകളുമായി ബന്ധിപ്പിക്കാൻ.
പ്രധാന നേട്ടങ്ങളായി പറയുന്നത് വാഹനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ
ഓൺലൈൻ ആയി വീട്ടിലിരുന്ന് തന്നെ ചെയ്യാം ,കൂടാതെ ഈ സംവിധാനം നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് ആർ.ടി.ഒ (RTO) ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ വിവിധ സേവനങ്ങൾ ഓൺലൈനായി വീട്ടിലിരുന്ന് ഉപയോഗപ്പെടുത്താം.
കൂടാതെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാമെന്നും ആർ.ടി.ഒ ഓഫീസുകളിലെ സമയനഷ്ടം ഒഴിവാക്കാനും ബ്രോക്കർമാരുടെ (ഇടനിലക്കാരുടെ) സഹായമില്ലാതെ സുതാര്യമായി കാര്യങ്ങൾ ചെയ്യാനും സാധിക്കും.
ലഭ്യമാകുന്ന സേവനങ്ങൾ മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിലൂടെ ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ, വാഹന രേഖകളുമായി ബന്ധപ്പെട്ട മറ്റ് ആർ.ടി.ഒ സേവനങ്ങൾ എന്നിവയെല്ലാം ഓൺലൈൻ വഴി എളുപ്പത്തിലും സുരക്ഷിതമായും പൊതുജനങ്ങൾക്ക് ലഭ്യമാകും.
വാഹന ഉടമകളും ഡ്രൈവർമാരും എത്രയും വേഗം തങ്ങളുടെ മൊബൈൽ നമ്പറുകൾ ബന്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Post a Comment