o ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് (RA) നിവേദനം നൽകി.
Latest News


 

ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് (RA) നിവേദനം നൽകി.

 ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് (RA) നിവേദനം നൽകി.



മാഹി മേഖലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഡ്വ. ഇന്ദ്രപ്രസാദ്,മഗിനേഷ്, കൃഷ്‌ണദാസ് ,സുധീർ എന്നിവർ മാഹി ആർ.എയ്ക്ക് നിവേദനം നൽകിയത്.


അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതെന്നും, ഇതുമൂലം ദൂരപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സാധാരണ കുടുംബങ്ങളിൽപ്പെട്ട രക്ഷിതാക്കളും വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.


കൂടാതെ, പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സേ പരീക്ഷയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംപ്രൂവ്മെന്റ് എക്സാമിന്റെ ഫലപ്രഖ്യാപനവും വരുന്നതിന് മുമ്പ് തന്നെ പ്ലസ് വൺ അപേക്ഷ നടപടികൾ അവസാനിപ്പിക്കുന്നത് പിന്നീട് പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന അവസരം നഷ്ടപ്പെടാനും ഒരു അധ്യയന വർഷം പാഴാകാനും ഇടയാക്കുമെന്ന ആശങ്കയും നിവേദനത്തിൽ രേഖപ്പെടുത്തി.


വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിനും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിനുമായി പ്ലസ് വൺ പ്രവേശന അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി അടിയന്തരമായി നീട്ടിക്കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post