ന്യൂ മാഹിയിൽ ബി.ജെ.പി ആഹ്ലാദ പ്രകടനം നടത്തി
ന്യൂമാഹി: മൂന്ന് എം.എൽ.എമാർ അധികാരമേറ്റതിൻ്റെ ആഹ്ളാദത്തിൽ ബി.ജെ.പി ന്യൂമാഹി പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ന്യൂമാഹിയുടെ വിവിധ പ്രദേശങ്ങളിലൂടെ ആഹ്ലാദ പ്രകടനം നടത്തി. വിവിധ പ്രദേശങ്ങളിൽ പായസ ദാനവും നടന്നു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രജീഷ് മഠത്തിൽ, രമേശൻ തോട്ടൻ്റെവിടെ,
അനീഷ് കൊള്ളുമ്മൽ,
ബാബു കോട്ടാക്കുനി,
ശശി കൊളപ്ര, പ്രവീൺ മoത്തിൽ
കെ.പി. സബീഷ്
എന്നിവർ നേതൃത്വം നല്കി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ഒ. നിധീഷ് ആഹ്ലാദ പരിപാടിയിൽ ഒത്തുചേർന്നു.
ന്യൂമാഹിയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച പ്രകടനം കല്ലായി അങ്ങാടിയിൽ സമാപിച്ചു.

Post a Comment