മുന്നറിയിപ്പില്ലാതെ ഗതാഗത തടസ്സമുണ്ടാക്കിയതിൽ പ്രതിഷേധം
ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം മുന്നറിയിപ്പില്ലാതെ ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ പ്രവൃത്തിയിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് ഗതാഗതം പൂർണ്ണമായി തടഞ്ഞത്. മുന്നറിയിപ്പിലാതെ റോഡിലെ ഗതാഗതം തടഞ്ഞതിനാൽ നിരവധി യാത്രക്കാർ ദുരിതത്തിലായി.
കരീക്കുന്ന്, പുന്നോൽ, പാറാൽ, ഈയ്യത്തുങ്കാട്, മണിയൂർ വയൽ, ചാലക്കര തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ റെയിൽവെ ഗെയിറ്റിന് സമീപം കുടുങ്ങി. പിന്നിട് ദേശീയപാത വഴി വാഹനങ്ങൾ തിരിച്ചു വിടുകയായിരുന്നു.

Post a Comment