*രാജീവ് ഗാന്ധി അനുസ്മരണം നടത്തി*
ചെമ്പ്ര വാർഡ് കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ധീര രക്തസാക്ഷിത്വദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. രാജിവ്ജി സ്മൃതി സംഗമം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ കുന്നുമ്മൽ ദേശീയ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ.എം.പുരുഷോത്തമൻ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പഠനേപകരണങ്ങൾ വിതരണം ചെയ്തു. ജിജേഷ് കുമാർ ചാമേരി, പി.കെ.ശ്രീധരൻ മാസ്റ്റർ, ശശിഭൂഷൺ സംസാരിച്ചു.

Post a Comment