o സമർപ്പണത്തിന് ആദരം; ശോഭയ്ക്കും പ്രേമലത ചെമ്മേരിക്കും വാർഡ് നാലിന്റെ സ്നേഹോപഹാരം
Latest News


 

സമർപ്പണത്തിന് ആദരം; ശോഭയ്ക്കും പ്രേമലത ചെമ്മേരിക്കും വാർഡ് നാലിന്റെ സ്നേഹോപഹാരം

 *സമർപ്പണത്തിന് ആദരം; ശോഭയ്ക്കും പ്രേമലത ചെമ്മേരിക്കും വാർഡ് നാലിന്റെ സ്നേഹോപഹാരം*



അഴിയൂർ പഞ്ചായത്ത് മാഹി റെയിൽവേ സ്റ്റേഷൻ വാർഡ് നാലിലെ നമ്പർ 115-കരുവയൽ അംഗണവാടിയിൽ വർഷങ്ങളോളം ആത്മാർത്ഥതയോടെയും സമർപ്പണബോധത്തോടെയും സേവനം അനുഷ്ഠിച്ച അംഗണവാടി വർക്കർ  ശോഭയ്ക്ക് വാർഡ് മെമ്പറുടെയും വാർഡ് നിവാസികളുടെയും നേതൃത്വത്തിൽ ഹൃദയസ്പർശിയായ യാത്രയപ്പ് നൽകി.


അംഗണവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രദേശത്തെ പൗരപ്രമുഖർ, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്ത് ആശംസകൾ നേർന്നു.


കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസപരമായ വളർച്ചയിലും നിർണായക പങ്കുവഹിച്ച  ശോഭയുടെ സേവനങ്ങളെ ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

 കുട്ടികളോടും രക്ഷിതാക്കളോടും സ്നേഹപൂർവ്വമായ ഇടപെടലിലൂടെ വർഷങ്ങളായി അംഗണവാടിയെ സജീവമാക്കി നിലനിർത്തുന്നതിൽ ശോഭ നിർവഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു.


ചടങ്ങിനോടനുബന്ധിച്ച് ദീർഘകാലം സി.ഡി.എസ് മെമ്പറായി പ്രവർത്തിച്ച് സാമൂഹിക-സേവന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന  പ്രേമലത ചെമ്മേരിയെയും ആദരപൂർവ്വം അനുമോദിച്ചു.

 സമൂഹത്തിനും പ്രദേശത്തിനും നൽകിയ വിലപ്പെട്ട സേവനങ്ങളെ മാനിച്ചുകൊണ്ട് ഇരുവർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. 

ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കളും സ്നേഹാദരസൂചകമായി ഉപഹാരങ്ങൾ നൽകി ആദരവ് രേഖപ്പെടുത്തി.


ശ്രീജു കുനിയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ തോട്ടത്തിൽ ശശിധരൻ അധ്യക്ഷത വഹിച്ചു.

 വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മഹിജ തോട്ടത്തിൽ, അംഗണവാടിയുടെ വളർച്ചയ്ക്കും കുട്ടികളുടെ സമഗ്ര വികസനത്തിനുമായി പ്രവർത്തിച്ച ശോഭയുടെ സേവനം മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.


സാമൂഹിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ പ്രേമലത ചെമ്മേരിയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണെന്നും അവർ കൂട്ടിച്ചേർത്തു.


യാത്രയപ്പ് ഏറ്റുവാങ്ങിയ  ശോഭയും ആദരിക്കപ്പെട്ട ശ്രീമതി പ്രേമലത ചെമ്മേരിയും മറുപടി പ്രസംഗത്തിൽ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തി. വർഷങ്ങളായി ലഭിച്ച സഹകരണവും സ്നേഹവും ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്നും അവർ പറഞ്ഞു.


സുനിൽ ബാബു, മിഥുൻലാൽ, പ്രഭാകൻ ഇ. ടി. കെ., മേഘ ജയപ്രകാശ്, രേഷ്മ കുറുമണലിൽ, വിധുര, ശ്രീജിന (ഹെൽപ്പർ) എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിയുക്ത അംഗണവാടി വർക്കർ പ്രീത നന്ദി രേഖപ്പെടുത്തി.


സ്നേഹത്തിന്റെയും ആദരവിന്റെയും സൗഹൃദാന്തരീക്ഷത്തിന്റെയും നിറവിൽ നടന്ന ചടങ്ങ് പങ്കെടുത്തവർക്കെല്ലാം ഹൃദയസ്പർശിയായ അനുഭവമായി.

Post a Comment

Previous Post Next Post