*കണ്ണൂർ കോഴിക്കോട് പാസഞ്ചറിന് മുക്കാളിയിൽ സ്‌റ്റോപ്പ് അനുവദിക്കുന്നതിന് ബിജെപി ജില്ലാ പ്രസിഡൻ്റിന് നിവേദനം നൽകി വാർഡ് മെമ്പർ ശ്രീകല. വി.എൻ*
അഴിയൂർ : കണ്ണൂരിൽ നിന്നും രാവിലെ 7.40ന് പുറപ്പെടുന്ന ട്രയിൻ നമ്പർ 56632 കണ്ണൂർ കോഴിക്കോട് പാസഞ്ചറിന് മുക്കാളിയിൽ സ്‌റ്റോപ്പ് അനുവദിക്കുന്നതിന് ബിജെപി സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തണമെന്നും
ദേശീയ പാത വികസന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ കോഴിക്കോടേക്ക് ദിവസേന യാത്ര ചെയ്യുന്നവർ കടുത്ത ബുദ്ധിമുട്ടും കാര്യമായ തടസ്സങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ശ്രീകല വി.എൻ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷ്ണന് നിവേദനം നൽകി.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.കെ.പ്രഭാകരൻ മാസ്റ്റ്ർ, ശോഭാ ആയാടത്തിൽ, ജില്ലാ സെക്രട്ടറി പി.കെ.പ്രിത എന്നിവർ ഒപ്പമുണ്ടായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ MLA യും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും ആലോചിച്ച് ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സി.ആർ പ്രഫുൽ കൃഷ്ണൻ ഉറപ്പു നൽകി.

Post a Comment