*ചിരിച്ചും കളി പറഞ്ഞും പുറം കാഴ്ചകൾ കണ്ടും വൃദ്ധസദനിലെ അന്തേവാസികൾ: ഇവർക്കിത് സന്തോഷത്തിൻ്റെ ദിനം*
മാഹി : വൃദ്ധസദൻ്റെ അകത്തങ്ങളിൽ ഭൂതകാല സ്മരണകളെ മാത്രം തലോടി ജീവിച്ച അന്തേവാസികൾ , ഇന്നലെ അവർ പുറം കാഴ്ച്ചകളിൽ മനം നിറഞ്ഞ് തിരികെ പോരുമ്പോൾ മാഹി എം എൽ എ അഡ്വ. ടി അശോക് കുമാറിനും മനസ് നിറഞ്ഞു.
എം എൽ എയുടെ യുടെ താത്പര്യപ്രകാരം മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റരുടെ അനുമതി വാങ്ങിയാണ് അന്തേവാസികളെ പുറത്തക്ക് കൊണ്ടുപോയത്.
ന്യൂമാഹി എം മുകുന്ദൻ പാർക്കിലാണ് സന്ദർശനം നടത്തിയത്.
ഇതിനായി എം എൽ എ പ്രത്യേക വാഹനവുമൊരുക്കിയിരുന്നു.
സികെ രാജലക്ഷ്മി, ജലജ , കാർത്തു വിജയ് എന്നിവരും എം എൽ എയോടൊപ്പമുണ്ടായിരുന്നു.
വൈകുന്നേരത്തെ കാപ്പിയും പലഹാരങ്ങളും കഴിച്ച് തിരികെ കയറുമ്പോൾ ഉല്ലാസയാത്ര കഴിഞ്ഞ് വരുന്ന കുഞ്ഞ് വിദ്യാർത്ഥികളുടെ സന്തോഷമാണ് ഓരോരുത്തരിലുമുണ്ടായത്
മാസത്തിൽ ഒരിക്കലെങ്കിലും ഇത് പുറത്ത് കൊണ്ടുപോവുമോയെന്ന ചോദ്യത്തിന് ഉറപ്പായും കൊണ്ടുപോവാമെന്ന എം എൽ എ യുടെ മറുപടിയിൽ അവർ ഹാപ്പിയായി

Post a Comment