*മാഹി പാറക്കൽ - പൂഴിത്ത തീരദേശ റോഡിലെ ഇരുട്ട് നീങ്ങുന്നു .തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുവാനുള്ള നടപടികൾ ആരംഭിച്ചു*
മാഹി: പാറക്കൽ തീരദേശം ഇരുട്ടിലായതും, തെരുവ് വിളക്കുകളിലൊന്ന് തുരുമ്പിച്ച് പോസ്‌റ്റിൽ നിന്നും താഴേക്ക് വീണതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.
ഇന്ന് ബൾബുകൾ മാറ്റിയും , തകരാറുകൾ പരിഹരിച്ചും സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുവാനുളള നടപടികൾ ആരംഭിച്ചു.
ബി ജെ പി നേതാക്കളായ സുധീർ കരുണൻ, നിമീഷ് എന്നിവർ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികൾ നല്കിയിരുന്നു .
പ്രവൃത്തി മുടങ്ങിക്കിടക്കുന്ന ഹാർബറിൻ്റെ ഉൾഭാഗം കാട് വൃത്തിയാക്കുവാൻ നടപടിയെടുക്കുവാനായി മുൻസിപ്പാലിറ്റി അധികൃതരുമായി ബന്ധപ്പെടുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു

Post a Comment